ജര്‍മ്മനിയില്‍ 40 കാറുകള്‍ കൂട്ടിയിടിച്ചു

ബെര്‍ലിന്‍| WEBDUNIA|
PRO
ജര്‍മ്മനിയിലെ റോസ്റ്റോക്ക് തുറമുഖ നഗരത്തിലേക്കുള്ള ഹൈവേയില്‍ 40 കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 97 പേര്‍ക്ക് പരുക്ക് പറ്റി.

വെള്ളിയാഴ്ച റോസ്റ്റോക്ക് നഗരത്തിന് തെക്ക് ഭാഗത്താണ് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടമുണ്ടായത്. മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാന്‍ സാധിക്കാഞ്ഞതാണ് അപകടകാരണമായത്.

മൂന്ന് ട്രക്കുകളും അപകടത്തില്‍പ്പെട്ടു. ഒരു ട്രക്കും ഇരുപതോളം കാറുകളും കൂട്ടിയിടിയെ തുടര്‍ന്ന് കത്തിനശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :