ജര്‍മ്മനി ആണവനിലയങ്ങള്‍ അടച്ചു പൂട്ടും

ബെര്‍ലിന്‍| WEBDUNIA|
PRO
ജപ്പാന്‍ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ജര്‍മ്മനി എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടാനൊരുങ്ങുന്നു. 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ആണവ നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പരിസ്ഥിതി മന്ത്രി നോബര്‍ട്ട് റോട്ഗന്‍ പറഞ്ഞു.

ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിനു ശേഷം ഏഴ് റിയാക്ടറുകള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ആറെണ്ണം 2021 ലും ബാക്കിയുള്ളവ 2022 ലും അടച്ചുപൂട്ടാനാണ് നിര്‍ദ്ദേശം.

ജര്‍മ്മനിയില്‍ 23 ശതമാനം വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നത് ആണവ റിയാക്ടറുകളുടെ സഹായത്തോടെയാണ്. ആണവ റിയാക്ടറുകള്‍ അടച്ചു പൂട്ടുന്നതോടെ പകരം സംവിധാനം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ പരമാവധി കുറയ്ക്കുന്ന ആണവ റിയാക്ടറുകള്‍ ഉടനടി അടച്ചു പൂട്ടുന്നത് ആഗോള താപനത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ ഗ്രീന്‍പീസ് എന്ന അന്താരാഷ്ട്ര സംഘടന സ്വാഗതം ചെയ്തു. എന്നാല്‍, 2015 ആവുമ്പോഴേക്കും രാജ്യത്തെ 17 ആണവ റിയാക്ടറുകളും അടച്ചു പൂട്ടാന്‍ സാധിക്കുമെന്നും അതിനാല്‍ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :