ജെറ്റയുടെ പുതിയ മോഡലുമായി ഫോക്സ് വാഗണ്‍

ചെന്നൈ| WEBDUNIA| Last Modified ശനി, 9 ഏപ്രില്‍ 2011 (19:32 IST)
PRO
PRO
പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗണിന്റെമോഡലായ ‘ജെറ്റ’ രൂപമാറ്റം ഈ വര്‍ഷം പകുതിയോടെ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ ഔദ്യോദിക വക്താവ് ചെന്നൈയില്‍ അറിയിച്ചു. 2008 ലാണ് ഈ മോഡലുമായി കമ്പനി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 2,500 ജെറ്റ കാറുകളാണ് കമ്പനി വിറ്റഴിച്ചത്.

നിലവിലുള്ള ജെറ്റ മോഡലില്‍ നിന്നും തികഞ്ഞ മാറ്റത്തോടെയായിരിക്കും പുതിയ ജെറ്റ പുറത്തിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂമോഷന്‍ സാങ്കേതിക വിദ്യ മറ്റു മോഡലുകളില്‍ കൂടി ഇതുള്‍പ്പെടുത്തുന്നതിന് മുമ്പ് വിപണിയില്‍ യെക്കുറിച്ച് തങ്ങള്‍ പഠിച്ചുവരികയാണെന്നും കമ്പനി പറഞ്ഞു. സമീപകാലത്ത് പുറത്തിറക്കിയ കമ്പനിയുടെ പസാറ്റില്‍ ഈ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിരുന്നു. അറ്റന്‍ഷന്‍ അസ്സിസ്റ്റന്റ്, സിഗ്നല്‍ മുന്നറിയിപ്പ്, ബ്രേക്കിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ അടങ്ങിയതാണ് ബ്ലൂമോഷന്‍ സാങ്കേതിക വിദ്യ.

കാര്‍വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ടൊയോട്ടോയോട് പോരാടിക്കൊണ്ടിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. യൂറോപ്യന്‍വിപണിയില്‍ കമ്പനി ഇതിനകം തന്നെ ഒന്നാമതെത്തിക്കഴിഞ്ഞു. ചൈന, റഷ്യ, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കൂടി തങ്ങളുടെ സാന്നിധ്യം ശക്തപ്പെടുത്താനുള്ള പരിപാടികളിലാണ് കമ്പനിയിപ്പോള്‍. അതിനായി ബ്രാന്‍ഡ് ഏറ്റെടുക്കല്‍ തൊട്ട് സംയുക്തസംരംഭങ്ങള്‍ വരെയുള്ള നിരവധി പദ്ധതികള്‍ക്ക് കമ്പനി തുടക്കമിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :