കരിമ്പട്ടികയില്‍ നിന്ന് 142 ഭീകരരെ ഒഴിവാക്കി

ന്യൂഡല്‍ഹി| WEBDUNIA|
ഒരു സുപ്രധാന നീക്കത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 142 ഭീകരന്മാരെ കരിമ്പട്ടികയില്‍ നിന്ന് നീക്കി. ചില സിഖ്‌ തീവ്രവാദസംഘങ്ങളുടെ തലവന്മാരും ഇതില്‍ ഉള്‍പ്പെടും. പാകിസ്‌താന്‍, അമേരിക്ക‌, കാനഡ, നോര്‍വേ, ഫ്രാന്‍സ്‌, ജര്‍മ്മനി എന്നിവിടങ്ങളില്‍ കഴിയുന്നവരാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഇനി എവിടെയും സൌര്യമായി സഞ്ചരിക്കാം. വേണമെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയും ചെയ്യാം.

ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. തങ്ങള്‍ എവിടേയ്ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ തങ്ങള്‍ അപമാനിക്കപ്പെടുകയാണെന്നും കാണിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പഞ്ചാബ്‌ സര്‍ക്കാരായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സുരക്ഷാ ഏജന്‍സികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈ തീരുമാനം.

2010 ഓഗസ്റ്റില്‍ 25 പേരുകള്‍ കരിമ്പട്ടികയില്‍ നിന്ന് പിന്‍‌വലിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 117 പേരുകളും ഒഴിവാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :