ചൊവ്വയിലേക്കും കുടിയേറ്റക്കാര്‍; കൈയേറാന്‍ ലക്ഷം പേര്‍

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
PRO
ചൊവ്വയിലേക്ക് കുടിയേറ്റക്കാര്‍. കൈയേറാന്‍ ലക്ഷം പേരാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ വെറും 40 പേര്‍ക്കു മാത്രമേ ഇതിന് അവസരം ലഭിക്കൂ. 2022 സെപ്‌റ്റംബറില്‍ 40 കുടിയേറ്റക്കാരുമായി ചൊവ്വയിലേക്കു പറക്കാന്‍ ഒരുങ്ങുന്നത്‌ ഡച്ച്‌ സംരംഭകനായ ബാസ്‌ ലാന്‍സ്‌ഡോര്‍പാണ്‌. 2023 ഏപ്രിലില്‍ ചൊവ്വയിലെത്താമെന്നാണു പ്രതീക്ഷ. എന്നാല്‍ ഇവിടെ നിന്ന് ഭൂമിയിലേക്ക് മടങ്ങാന്‍ കഴിയില്ല.

180,00 കോടിയോളം രൂപ മുടക്കിയാണു ചൊവ്വാ യാത്ര ഒരുക്കിയിരിക്കുന്നത്‌. യാത്രയുടെ റിയാലിറ്റി ഷോ അവതരിപ്പിക്കാനും നീക്കമുണ്ട്‌. ചൊവ്വയില്‍ പുതിയ ലോകം സൃഷ്‌ടിക്കുകയാണു ലക്ഷ്യമെന്നാണു ലാന്‍സ്‌ഡോര്‍പിന്റെ പ്രഖ്യാപനം. കുടിയേറ്റക്കാര്‍ക്കായി താമസസൗകര്യം ചൊവ്വയില്‍ ഒരുക്കും. ചൊവ്വയില്‍ സ്‌പേസ്‌ സ്യൂട്ട്‌ ഇല്ലാതെ ഇവര്‍ക്കു സഞ്ചരിക്കാനാകില്ല

ഇവരുടെ പരസ്യം തന്നെ ശ്രദ്ധേയമാണ്, "ഭൂമിയിലേക്ക്‌ ഇനിയൊരിക്കലും മടക്കമുണ്ടാകില്ല. ബന്ധുക്കളെ കാണാനും കഴിയില്ല. തികച്ചും അപരിചിതമായ ലോകത്ത്‌ ഒരു പുതിയ ജീവിതം"- ചൊവ്വയിലേക്കുള്ള കുടിയേറ്റക്കാരെ കാത്തിരിക്കുന്നത്‌ ഈ പരസ്യമാണ്‌.

ചൊവ്വയില്‍ പച്ചക്കറി വളര്‍ത്താനും നീക്കമുണ്ട്‌. ചൊവ്വാ യാത്രയ്‌ക്ക്‌ അപേക്ഷിക്കാന്‍ അമേരിക്കക്കാര്‍ 38 ഡോളറും മെക്‌സിക്കോക്കാര്‍ 15 ഡോളറും മുടക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :