വാര്‍ത്തവിനിമയ ട്രാന്‍സ്‌പോണ്ടറുകള്‍ക്കാണ് പ്രാധാന്യം: ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിനെതിരെ മാധവന്‍ നായര്‍

ബാംഗ്ലൂര്‍| WEBDUNIA|
PTI
PTI
രാജ്യം വാര്‍ത്താവിനിമയ ട്രാന്‍സ്‌പോണ്ടറുടെ ക്ഷാമം അനുഭവിച്ചുവരുന്നതിനിടയില്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങള്‍ വിലകുറഞ്ഞ പരസ്യപ്രകടനമാണെന്ന് ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജി മാധവന്‍ നായര്‍ ആരോപിച്ചു. ചൊവ്വാ പര്യവേക്ഷണ ദൗത്യം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആര്‍ഒ) ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള വില കുറഞ്ഞ പരസ്യപ്രകടനമാണെന്നാണ് മാധവന്‍ നായര്‍ ആരോപിച്ചത്.

ഒക്ടോബര്‍-നവംബര്‍ കാലയളവിലെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തെക്കുറിച്ചാണ് മാധവന്‍ നായര്‍ വിമര്‍ശിച്ചത്. ചൊവ്വാ പര്യവേക്ഷണത്തിന് നവംബറില്‍ വിക്ഷേപണം നടത്തിയാല്‍ത്തന്നെ 2014 സെപ്റ്റംബറോടെ മാത്രമേ പേലോഡ്‌ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുവെന്നും ജിഎസ്‌എല്‍വി വികസനം വൈകുന്നതിനാലാണ് ദൗത്യം പിഎസ്‌എല്‍വി എക്സ്‌എല്‍ പേടകം ഉപയോഗിച്ച് നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ജിഎസ്‌എല്‍വിക്ക്‌ 1800 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളുമായി ചൊവ്വയോടടുത്ത ഭ്രമണപഥത്തില്‍ എത്തിച്ചേരാമായിരുന്നു. പിഎസ്‌എല്‍വി എക്സ്‌എല്‍ പേടകം ഉപയോഗിച്ചുള്ള ദൗത്യത്തില്‍ 14 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളേ വഹിക്കാനാകൂ എന്നും ഇതു വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്നും മാധവന്‍ നായര്‍ വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :