മനുഷ്യന്റെ ചൊവ്വാ മോഹങ്ങള്‍ നടക്കില്ല?

വാഷിംഗ്‌ടണ്‍| WEBDUNIA|
PTI
PTI
മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ചൊവ്വയിലെത്തുന്ന മനുഷ്യരെ നക്ഷത്രങ്ങളില്‍ നിന്നുള്ള കാന്തിക വികിരണം അപകടകരമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

നാസയുടെ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി വിജയകരമായി ചൊവ്വയിലെത്തിച്ചിരുന്നു. ഈ നേട്ടത്തിനു ശേഷം മനുഷ്യനെയും ചൊവ്വയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം കരുതിയത്. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും തിരിച്ചടി നല്‍കുന്ന കണ്ടുപിടുത്തമാണ് ക്യൂരിയോസിറ്റിയിലൂടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ചൊവ്വയില്‍ നിലനില്‍ക്കുന്ന കാന്തിക വികിരണം മനുഷ്യശരീരത്തിന് താങ്ങാനാവുന്നതല്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. ആഴ്ചയിലൊരിക്കല്‍ എന്ന കണക്കിന് ഒരാള്‍ ഒരുവര്‍ഷം സിടി സ്‌കാന്‍ ചെയ്യുമ്പോള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന വികിരണത്തിന്റെ തോത് എത്രയാണോ, അത്രയും ശക്തിയുള്ള കാന്തിക വികിരണമാണ് ചൊവ്വയിലെത്തുന്ന മനുഷ്യന് ഒരുമിച്ച് നേരിടേണ്ടി വരിക.

2030 ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളെ ഈ കണ്ടുപിടുത്തം എങ്ങനെ ബാധിക്കും എന്നാണ് കണ്ടറിയേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :