ബെയ്ജിംഗ്|
WEBDUNIA|
Last Modified ശനി, 23 നവംബര്‍ 2013 (10:54 IST)
PRO
ചൈനയില്‍ എണ്ണശുദ്ധീകരണശാലയുടെ കുഴലിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. 130 പേര്‍ക്ക് പൊള്ളലേറ്റു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണശുദ്ധീകരണ കമ്പനിയായ സിനോപെക്കിന്റെ എണ്ണക്കുഴലിലാണ് അപകടം. തീരനഗരമായ ക്വിങ്ദോയിലെ എണ്ണക്കമ്പനിയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് ദുരന്തം.
വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ഹുവാങ്ദോയിലെയും വിഫാങ്ങിലെയും സംഭരണകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പിലാണ് അഗ്നിബാധയുണ്ടായത്.