ഗൂഗിളിനും യൂട്യൂബിനും പാക് ഭീഷണി

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ഗൂഗിളും യൂട്യൂബും നിരോധിക്കുമെന്ന് പാകിസ്ഥാന്റെ അന്ത്യശാസനം. ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിച്ചാണ് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഭീകരസംഘടനകള്‍ വിവരങ്ങള്‍ കൈമാറുന്നതെന്ന് അനേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ രാജ്യത്ത് നിന്ന് ഭീകരവാദം തുടച്ചുനീക്കാന്‍ ഗൂഗിളും യൂട്യൂബും സഹകരിച്ചേ മതിയാകൂ എന്നാണ് മാലിക് പറയുന്നത്.

ഇതെക്കുറിച്ച് പാകിസ്ഥാനിലെ ഗൂഗിള്‍ മേധാവിക്ക് വിശദമായ കത്തയച്ചതായും മാലിക് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :