പറവൂര്‍: സുരാജിനെ ഭീഷണിപ്പെടുത്തി

കൊച്ചി| WEBDUNIA|
PRO
PRO
പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ പേരില്‍ നടന്‍ സുരാജ്‌ വെഞ്ഞാറമ്മൂടിനെ
ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. നാലു പേരടങ്ങുന്ന സംഘത്തെ തൃപ്പൂണിത്തുറ പൊലീ‍സ് പിടികൂടിയിട്ടുണ്ട്.

ചെങ്ങമനാട്‌ സ്വദേശികളാണ്‌ സുരാജിനെ ഭീഷണിപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്‌. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രമുഖ കോമഡി താരവും ഉള്‍പ്പെട്ടതായി അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരാജ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ട് ഒരു കാറിന് സമീപം നില്‍ക്കുന്ന ചിത്രവും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. പറവൂര്‍ കേസില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'പ്രമാണി' എന്ന സിനിമയുടെ പേര്‌ പറഞ്ഞു കേട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വെച്ച്‌ സുരാജ്‌ പെണ്‍കുട്ടിയെ പരിചയപ്പെട്ടുവെന്നും കേസില്‍ പങ്കുണ്ടെന്നും വാര്‍ത്തകള്‍ സജീവമായിരുന്നു.

എന്നാല്‍ സുരാജ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പ്രമാണിയുടെ സെറ്റില്‍ വെച്ച്‌ പെണ്‍കുട്ടിയുമൊത്ത്‌ ഫോട്ടോ എടുത്തിരുന്നു എന്നത് സത്യമാണ്. അല്ലാതെ കേസുമായി തനിക്ക്‌ ഒരു ബന്ധവുമില്ലെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആരോപണങ്ങളെന്നും സുരാജ് പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ കുപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ്‌ കൊടുക്കുമെന്നും സുരാജ്‌ പറഞ്ഞിരുന്നു. അതേസമയം പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ സുരാജിന്റെ പേര്‍ പറയുന്നുമില്ല. സുരാജ്‌ പെണ്‍‌വാണിഭത്തില്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല എന്നാണ് സൂചന.

എന്നാല്‍ പറവൂര്‍ കേസില്‍ സിനിമാരംഗത്തെ പലര്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ‘ചാവേര്‍പ്പട‘ എന്ന ചിത്രത്തിന്റെ സംവിധായകനായ ടി എസ്‌ ജസ്പാല്‍, നടന്‍ ബിജിത്ത്‌, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ ഇസ്മായില്‍ എന്നിവരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :