യാഹൂ ഫോണ്‍ വിപണിയില്‍ എത്തുന്നു

ടോക്കിയോ| WEBDUNIA|
PRO
PRO
ഐടി ഭീമനായ യാഹൂവില്‍ നിന്ന് ഇതാ ഒരു ‘സര്‍‌പ്രൈസ്’ ഉല്‍‌പന്നം. സെപ്തം‌ബര്‍ അവസാനത്തോടെ ഒരു മൊബൈല്‍ വിപണിയില്‍ ഇറക്കാനാണ് യാഹുവിന്റെ പദ്ധതി. ജപ്പാനിലായിരിക്കും ഈ ഫോണ്‍ ആദ്യം ഇറങ്ങുക. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും ഈ ഫോണ്‍ ലഭ്യമാക്കും. ഗൂഗിളിന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ ഹാന്‍‌ഡ്‌സെറ്റ് അലയന്‍സ് വികസിപ്പിച്ചെടുത്ത ആന്‍‌ഡ്രോയിഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ മൊബൈല്‍ ഉപയോഗപ്പെടുത്തുക.

ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ഓപ്പറേറ്ററായ സോഫ്റ്റ്‌ബാങ്കാണ് യാഹു മൊബൈല്‍ ജപ്പാനില്‍ അവതരിപ്പിക്കുക. നാലിഞ്ച് എല്‍‌എസ്‌ഡി സ്‌ക്രീന്‍, 8 മെഗാപിക്സല്‍ ക്യാമറ, ബ്ലൂടൂത്ത് 3.0, വൈ‌ഫൈ, ജിപിആര്‍സ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും.

ആന്‍‌ഡ്രോയിഡ് 2.3 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഒരു ബില്‍‌ട്ടിന്‍ ടിവി ട്യൂണറും ഉണ്ടായിരിക്കും. കാരണം, ഇതൊരു ടിവി മൊബൈല്‍ കൂടിയാണ്. ഇലക്‌ട്രോണിക്ക് രംഗത്തെ അതികായനായ ഷാര്‍പ്പാണ് യാഹുവിന് വേണ്ടി ഈ മൊബൈല്‍ നിര്‍മിച്ച് നല്‍‌കുക. ഈ മൊബൈലില്‍ യാഹൂ മൊബൈല്‍ ആപ്ലിക്കേഷനുകളും ഉണ്ടായിരിക്കും.

ഗൂഗിളിന്റെ എതിരാളികളായ യാഹൂ നിര്‍മിക്കുന്ന മൊബൈല്‍ പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് എന്ന കാര്യം ശ്രദ്ധേയമാണ്. പുറമെ, ഗൂഗിളിന്റെ മറ്റൊരു എതിരാളിയായ മൈക്രോസോഫ്റ്റുമായി യാഹൂ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. യാഹൂ സെര്‍ച്ചിന് ഇപ്പോള്‍ പിന്തുണ നല്‍‌കുന്നത് മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിംഗ് ആണ്.

കാര്യങ്ങള്‍ ഇതൊക്കെ ആണെങ്കിലും, യാഹൂ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായി ഗൂഗിളിന്റെ ആന്‍‌ഡ്രോയിഡിനെ തെരഞ്ഞെടുക്കാന്‍ യാഹുവിനെ പ്രേരിപ്പിച്ചത് എന്താണ് എന്നതിനെ പറ്റിയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :