ഗാന്ധിജിയുടെ രക്തം പുരണ്ട പുല്‍ക്കൊടി ലേലത്തിന്

ലണ്ടന്‍| WEBDUNIA|
PRO
PRO
മഹാത്മാ ഗാന്ധിയുടെ രക്തത്തുള്ളികള്‍ വീണ പുല്‍ക്കൊടിയും മണ്ണും മറ്റ് അപൂര്‍വ്വ വസ്തുക്കളും ലേലം ചെയ്യുന്നു. 1948-ല്‍ ഡല്‍ഹിയില്‍ ഗാന്ധിജി മരിച്ചുവീണ സ്ഥലത്ത് നിന്ന് പി പി നമ്പ്യാര്‍ എന്നൊരാളാണ് ഇവ ശേഖരിച്ചത്. ഏപ്രില്‍ 17-ന് യു കെയില്‍ ആണ് ലേലം നടക്കുക.

ഗാന്ധിജിയുടെ വട്ടക്കണ്ണട, ചര്‍ക്ക, 1931-ല്‍ അദ്ദേഹം ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോകള്‍, ഗുജറാത്തി പ്രാര്‍ഥനാപുസ്തകം, അദ്ദേഹത്തിന്റെ ആത്മീയ സന്ദേശം അടങ്ങുന്ന കൊളംബിയ ഡിസ്ക്, ഗുജറാത്തി ഭാഷയില്‍ എഴുതിയ കത്തുകള്‍ തുടങ്ങിയവയെല്ലാം ലേലത്തിനുണ്ട്.

10,000-15,000 പൌണ്ട് വരെയാണ് ഇവയ്ക്ക് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഒരുലക്ഷം പൌണ്ട് വരെ ലഭിച്ചേക്കാം എന്നാണ് സൂചന.

English Summary: Grass with a drop of Mahatma Gandhi's blood and soil from the place where he was assassinated in 1948 in New Delhi are among rare items to be put up for auction in the UK on April 17.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :