കളിക്കളത്തില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്| WEBDUNIA|
PRO
PRO
റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു കളിക്കളത്തില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍. ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

സ്ത്രീയ്ക്ക് 70 വയസ്സ് പ്രായം തോന്നിക്കും. മരണം സംഭവിച്ചിട്ട് എത്ര ദിവസമായെന്നും മരണകാരണം എന്താണെന്നും വ്യക്തമായിട്ടില്ല. ഇവരുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീയുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

English Summary: Police in the Russian city of Saint Petersburg have launched a murder investigation after the body of an elderly woman was found stuffed inside a suitcase at a local playground, officials said.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :