ലാദന് പാകിസ്ഥാനില്‍ അഞ്ച് വീടുകള്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്‍ ഒമ്പത് വര്‍ഷത്തോളം പാകിസ്ഥാനില്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. 2011-ലെ ഭീകരാക്രമണത്തിന് ശേഷം ഒമ്പത് വര്‍ഷക്കാലം പാക്, അഫ്ഗാന്‍ മേഖലകളില്‍ ലാദന്‍ പലായനം ചെയ്തു. ലാദന്റെ മൂന്നാമത്തെ ഭാര്യയായ അമല്‍ അഹമ്മദ് അബ്ദുല്‍ ഫത്തെ (30) ആണ് പാക് അന്വേഷണ സംഘത്തോട് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ലാദന് പാകിസ്ഥാനില്‍ അഞ്ചോളം വീടുകള്‍ ഉണ്ടായിരുന്നു. ലാദന്റെ നാല് കുഞ്ഞുങ്ങളെ താന്‍ പ്രസവിച്ചത് പാകിസ്ഥാനിലെ ആശുപത്രിയിലാണെന്നും ഭാര്യ പറഞ്ഞു.

യു എസ് സൈന്യം ലാദനെ വധിച്ച അബോട്ടാബാദിലെ താവളത്തിലേക്ക് മാറിയത് 2005- ല്‍ ആയിരുന്നു. അവിടെ വച്ചു രണ്ട് കുട്ടികള്‍ ജന്മം നല്‍കിയെന്നും അമല്‍ വ്യക്തമാക്കി. ലാദനെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നത് മൂന്ന് ഭാര്യമാര്‍ക്കുമായതിനാല്‍ അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

English Summary: Osama bin Laden spent nine years on the run in Pakistan after the September 11 attacks, during which time he moved among five safe houses and fathered four children, at least two of whom were born in a government hospital, his youngest wife has told Pakistani investigators.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :