കൊറിയര്‍ പാഴ്സലുകള്‍ ഉടമസ്ഥരെ തേടി ഇനി പറന്നുവരും. അതിശയിക്കേണ്ട ഒരു ചൈനീസ് കൊറിയര്‍ കമ്പനി അങ്ങനെയൊരു സംവിധാനം വികസിപ്പിച്ചെടുത്ത് കഴിഞ്ഞു. കംപ്യൂട്ടര്‍ നിയന്ത്രിത പൈലറ്റില്ലാ വിമാനങ്ങളാണ് പാഴ്സലുകള്‍ വീടുകളിലെത്തിക്കുന്നത്.
ചൈനയിലെ ഷെന്‍സെന്‍ ആസ്ഥാനമായ എസ്‌എഫ് എക്സ്പ്രസ് എന്ന കൊറിയര്‍ കമ്പനിയാണ് ഇങ്ങനെയൊരു സംവിധാനം പരീക്ഷിച്ചിരിക്കുന്നത്. കൊറിയര്‍ വിമാനത്തിന് പാഴ്സല്‍ എത്തിക്കേണ്ട വിലാസം ഫീഡ് ചെയ്‌തുകൊടുത്താല്‍ അത് കൃത്യമായി അവിടെ എത്തിയിരിക്കും.
വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന നാവിഗേഷന്‍ സംവിധാനമാണ് കൃത്യമായി പാഴ്സല്‍ എത്തിക്കാന്‍ സഹായിക്കുന്നത്. കൊറിയര്‍ വിമാനത്തെ ഓഫീസിലുള്ള വിദഗ്ധരാണ് നിയന്ത്രിക്കുന്നത്.