കടല്‍ക്കൊല: നാവികരെ ഇന്ത്യയില്‍ നിന്ന് തിരികെയെത്തിക്കുമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ്
റോം|
WEBDUNIA|
PRO
കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ നിന്ന് ഇറ്റലിയിലെത്തിക്കുമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് ജ്യോര്‍ജിയോ നാപൊളിറ്റാനോ. നാവികരെ മടക്കി എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും നാപാളിറ്റാനോ പറഞ്ഞു.
ഇറ്റാലിയന്‍ ആര്‍മി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം. നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയില്‍നിന്നു വെടിവെപ്പുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികള്‍ തത്ക്ഷണം മരിച്ചിരുന്നു.
കേസിലെ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍ സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയിലാണുള്ളത്.