3600 കോടി രൂപയുടെ ഹെലിക്കോപ്റ്റര്‍ കരാര്‍ റദ്ദാക്കുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇറ്റലിയിലെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡുമായുള്ള 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ കരാര്‍ പ്രതിരോധ മന്ത്രാലയം റദ്ദാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഓഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന് കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രാലയം കത്ത് നല്‍കുമെന്നാണ് സൂചന.

വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 12 ഹെലികോപ്ടറുകള്‍ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം 3600 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. 360 കോടി രൂപ ഇടനിലക്കാര്‍ക്ക് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് നല്‍കിയെന്ന് ഇറ്റാലിയന്‍ അന്വേഷണസംഘമാണ് കണ്ടെത്തിയത്.

അന്വേഷണത്തില്‍ കോഴ നല്‍കിയ കാര്യം കണ്ടെത്തിയതോടെയാണ് കരാര്‍ റദ്ദാക്കാന്‍ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്. കോഴ നല്‍കിയെന്ന് ബോധ്യമായാല്‍ കാരാറില്‍ നിന്ന് പിന്മാറാമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രാലത്തിന്റെ നീക്കം.

കരാറുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി അടക്കം നിരവധി പേര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :