ഇറ്റലിയില്‍ ബോട്ട് മുങ്ങി 50 മരണം

വാലെറ്റ| WEBDUNIA|
PRO
ഇറ്റലിയില്‍ ബോട്ടപകടത്തില്‍ 50 പേര്‍ മരിച്ചു. ഇടയിലാണ് ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളുമായി വരുകയായിരുന്ന ബോട്ട് മുങ്ങിയത്. മാള്‍ട്ടയ്ക്കും സിസിലിയ്ക്കും ഇടക്കാണ് അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ട ഉടനെ തന്നെ ബോട്ടിലുണ്ടായിരുന്ന അഭയാര്‍ത്ഥികള്‍ സാറ്റലൈറ്റ്‌ഫോണ്‍ വഴി സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശമയക്കുകയായിരുന്നു. മാള്‍ട്ടയ്ക്ക് 110 കിലോമീറ്റര്‍ തെക്കുള്ള അപകട സ്ഥലത്ത് ഇറ്റാലിയന്‍ നേവിയുടെ ബോട്ടുകളും ഹെലികോപ്ടറുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

150 ഓളം പേരെ രക്ഷപ്പെടുത്താനായതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരാഴ്ച്ച മുമ്പ് ലംപെഡുസയ്ക്ക് സമീപം ആഫ്രിക്കന്‍ അഭായാര്‍ത്ഥികളുമായി വന്ന ബോട്ട് മുങ്ങി 300 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :