കടപരിധി ഉയര്‍ത്തുന്നതിന് യു‌എസ് അംഗീകാരം

വാഷിംഗ്ടണ്‍| WEBDUNIA|
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് യുഎസ് ജനപ്രതിനിധിസഭ അംഗീകാരം നല്‍കി. രാജ്യത്തെ കടപരിധി 2.7 ത്രില്യണ്‍ ഡോളറായി ഉയര്‍ത്തുന്ന നിര്‍ദ്ദേശത്തിനാണ് അംഗീകാരം നല്‍കിയത്.

ബജറ്റ് കമ്മി 2.2 ത്രില്യണ്‍ ഡോളറായി കുറച്ചുകൊണ്ടാണു കടപരിധി ഉയര്‍ത്താന്‍ തീരുമാനമായത്.

കടപരിധി ഉയര്‍ത്തിയാലും ബജറ്റ് കമ്മി കുറയ്ക്കേണ്ടതില്ലെന്നായിരുന്നു ഭരണകൂടം നിലപാടെടുത്തിരുന്നത്. എന്നാല്‍ ഓഗസ്റ്റ് രണ്ടിനു മുന്‍പ് പരിഹാരമാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ രാജ്യം കടക്കെണിയില്‍ പെട്ടതായി പ്രഖ്യാപിക്കപ്പെടേണ്ട സാഹചര്യത്തിലേക്ക് എത്തുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഡമോക്രാറ്റ്, റിപ്പബ്ളിക്കന്‍ ധാരണ ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :