രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 28 ഏപ്രില്‍ 2011 (11:13 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. വ്യാഴാഴ്ച 16 പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 44.27 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ എട്ട് പൈസ നേട്ടത്തില്‍ 44.43/44 എന്ന നിലയിലാണ് വ്യാ‍പാരം നിര്‍ത്തിയത്.

മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെ ഡോളറിന്റ് മൂല്യം ഇടിഞ്ഞതാണ് രൂപയ്ക്ക് തുണയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :