ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് മൂല്യം 2015ല്‍ 234 ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ഫേസ്ബുക്കിന്റെ മൊത്തം മാര്‍ക്കറ്റ് മൂല്യം 2015ല്‍ 234 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് കണക്കുകള്‍. നിലവില്‍ കമ്പനിയുടെ മൂല്യം 85 ബില്യണ്‍ ഡോളറാണ്. വെദ്ബുഷ് സെക്യൂരിറ്റീസ് എന്ന ബ്രോക്കറേജ് സ്ഥാപനമാണ് ഫേസ്ബുക്കിന്റെ വില മിനക്കെട്ടിരുന്ന് കണക്കുകൂട്ടിയത്. സ്വകാര്യ കമ്പനികളുടെ മൂല്യം കണക്കാക്കുന്നത് വെദ്ബുഷിനൊരു ഹരമാണെന്നും അറിയുന്നു.

വെദ്ബുഷിന്റെ വിശകലനകാരനായ ലൌ കെര്‍ണര്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച തന്റെ റിപ്പോര്‍ട്ടില്‍ ഫേസ്ബുക്കിനെ “രണ്ടാം ഇന്റര്‍നെറ്റ്” എന്നാണ് വിശേഷിപ്പിച്ചത്. ബിസിനസ്സ് ഇന്‍സൈഡര്‍ മാസിക റിപ്പോര്‍ട്ട് വള്ളിപുള്ളി വിടാതെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

വെദ്ബുഷ് തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്താറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ്, 2015ല്‍ ഫേസ്ബുക്ക് 100 ല്‍ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കെത്തുമെന്ന് പ്രവചിച്ചത്. ആഴ്ചകള്‍ കഴിഞ്ഞില്ല അതാ വരുന്നു പുതിയ പ്രവചനം. ഒറ്റയടിക്ക് 134 ബില്യണ്‍ ഡോളറാണ് കൂടിയത്!

ഫേസ്ബുക്കിന്റെ മാര്‍ജിന്‍ കൂടുതല്‍ മെച്ചപ്പെട്ടതായി പിന്നീട് വെളിപാട് ലഭിച്ചുവെന്നാണ് വെദ്ബുഷിന്റെ വിശദീകരണം. ആഗോള പരസ്യ വിപണിയുടെ ഗണ്യമായ ഒരു വിഹിതം ഫേസ്ബുക്കിന് ലഭിക്കുമെന്നാണ് പുതിയ വിവരം. മറ്റ് വരുമാന സ്രോതസ്സുകളും കൂടുതല്‍ ഉദ്ദീപിപ്പിക്കപ്പെടുമെന്നും പറയുന്നു.

രസകരമായ മറ്റൊരു വസ്തുത, 2015ല്‍ ഫേസ്ബുക്ക് കൈയെത്തിപ്പിടിക്കാന്‍ പോകുന്ന ഈ വന്‍ വിപണി നിലവില്‍ ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്കുള്ളതിന്റെ അടുത്തെങ്ങും എത്തുന്നതല്ല എന്നതാണ്. 321 ബില്യണ്‍ ഡോളറാണ് ആപ്പിളിന്റെ നിലവിലെ മൊത്തമൂല്യം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :