ഒബാമയെ ട്വിറ്ററില്‍ ‘കൊന്നു’! ഫോക്സ് ന്യൂസ് വെട്ടിലായി

വാഷിംഗ്ടണ്‍| WEBDUNIA|
PRO
യുഎസ് ദേശീയ സ്ഥാപകദിനമായ തിങ്കളാഴ്ച ചില ഹാക്കര്‍മാര്‍ ചേര്‍ന്ന് ട്വിറ്ററിലൂടെ കൊല്ലപ്പെട്ടു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഫോക്സ് ന്യൂസിന് തലവേദനയായി. ഫോക്സ് ന്യൂസ് ചാനലിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കയറിയാണ് ഹാക്കര്‍മാര്‍ വിളയാട്ടം നടത്തിയത്. സംഭവത്തില്‍ ചാനല്‍ ഖേദപ്രകടനം നടത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ആറ് ട്വീറ്റുകളിലൂടെയാണ് ഹാക്കര്‍മാര്‍ ഒബാമയുടെ മരണത്തെ കുറിച്ച് വിശദീകരിച്ചത്. അയോവയിലെ ഒരു ലഘുഭക്ഷണശാലയില്‍ വച്ചാണ് പ്രസിഡന്റിന് വെടിയേറ്റതെന്നും കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല എന്നുമാണ് ട്വീറ്റില്‍ പറയുന്നത്.

പ്രസിഡന്റ് ബരാക്ക് ഒബാമ വെടിയേറ്റുമരിച്ചു. രണ്ടു വെടിയുണ്ടകളാണ് ഒബാമയുടെ ജീവനെടുത്തത്. യുഎസിന്റെ സംബന്ധിച്ചിടത്തോളം ഇത് ദു:ഖത്തിന്റെ നാലാം തീയതിയാണ്. ഒബാമ ആത്മാവിന് ശാന്തി ലഭിക്കട്ടെ, എന്ന് ഒരു ട്വീറ്റില്‍ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ ജോ ബിഡനെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിക്കുന്നുണ്ട്. ജോ ബിഡന് എല്ലാ ആശംസകളും അര്‍പ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ഇരുണ്ട ഇടനാഴിക്കപ്പുറത്തെ വെളിച്ചമാണെന്നും ഈ ട്വീറ്റില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :