സൌദിയില്‍ വാഹനാപകടത്തില്‍ 4 മരണം

ജിദ്ദ| WEBDUNIA|
PRO
സൌദിയിലെ ജുബൈലില്‍ നിന്ന് മെക്കയിലേക്ക് പോയ ഒരു വാന്‍ അപകടത്തില്‍ പെട്ട് മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. കണ്ണൂര്‍ ഉപ്പലക്കണ്ടി പുത്തന്‍ പുരയില്‍ അഷ്‌റഫാണ് (35) അപകടത്തില്‍ മരിച്ച മലയാളി.

മെക്കയിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോയ വാനാണ് അപകടത്തില്‍ പെട്ടത്. ജുബൈലില്‍ വ്യാപാരിയായ ചെന്നൈ സ്വദേശിയായ ഖാലിദിന്റെ കുടുംബമാണ് വാന്‍ വാടകയ്ക്ക് എടുത്തിരുന്നത്. ഖാല്‍ദിന്റെ ഭാര്യ ഫിറുന്നീസയും അവരുടെ മാതാവും പിതാവും അപകടത്തില്‍ മരിച്ചു. ഖാലിദും മൂന്ന് കുട്ടികളും ആശുപത്രിയിലാ‍ണ്.

മക്കയുടെ തൊട്ടടുത്ത നഗരമായ ത്വായിഫില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെവച്ച് വ്യാഴാഴ്ചയാണ് അപകടം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :