ലോറി ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അഞ്ചു മരണം

കുന്നംകുളം| WEBDUNIA|
കുന്നംകുളത്ത് കണ്ടെയ്നര്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ചു. കോതച്ചിറ സ്വദേശി മുഹമ്മദ്, കുന്നംകുളം സ്വദേശി ജോണ്‍, അരുവായ് സ്വദേശിനി റീജ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കിടയിലേക്കാണു ലോറി പാഞ്ഞുകയറിയത്. ചാറ്റല്‍ മഴയില്‍ റോഡ് വഴുക്കിയതിനെത്തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്. കുന്നംകുളം ടൗണില്‍ പട്ടാമ്പി റോഡിലായിരുന്നു കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ അപകടം സംഭവിച്ചത്.

മുഹമ്മദിന്‍റെയും ജോണിന്‍റെയും മൃതദേഹം കുന്നംകുളം ഗവണ്‍മെന്‍റ് ആശുപത്രിയിലും റീജയുടെ മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. തിരിച്ചറിയാത്ത രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയിലാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :