ഒബാമ അശ്ലീല ചാനല്‍ കാണുന്നു?

ലണ്ടന്‍| WEBDUNIA|
PRO
ലോക രാഷ്ട്രീയ നേതാക്കളുടെ നിരയില്‍ മാന്യനെന്ന വിശേഷണം സ്വന്തമാക്കിയ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് തിരിച്ചടി! അദ്ദേഹത്തിന്റെ ട്വിറ്റര്‍ ആക്കൌണ്ട് ഒരു അശ്ലീല ചാനല്‍ ഫോളോ ചെയ്യുന്നു എന്ന കണ്ടെത്തലാണ് താ‍ല്‍ക്കാലികമായെങ്കിലും ഒബാമയുടെ പ്രതിച്ഛായയില്‍ നിഴല്‍ വീഴ്ത്തുന്നത്.

‘ബേബ് സ്റ്റേഷന്‍ ടിവി’ എന്ന ചാനല്‍ ഒബാമയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് ക്ലിക്ക് ചെയ്യുന്നുണ്ട് എന്ന് ഒരു ഒബാമ ‘ഫാനാ’ണ് കണ്ടെത്തിയത്. എന്നാല്‍, പ്രസിഡന്റ് ആണോ അദ്ദേഹത്തിന്റെ സ്റ്റാഫില്‍ ആരെങ്കിലുമാണോ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് അശ്ലീല ചാ‍നലിലേക്ക് ക്ലിക്ക് ചെയ്ത് കയറുന്നത് എന്ന് വ്യക്തമല്ല. ഈ സംശയം ഒബാമയുടെ അക്കൌണ്ട് അശ്ലീല സൈറ്റ് ഫോളോ ചെയ്യുന്നു എന്നകാര്യം വെളിപ്പെടുത്തിയ ‘ഫാന്‍’ തന്റെ ട്വീറ്റില്‍ പറയുകയും ചെയ്തു.

ഓപ്പണ്‍ പോര്‍ണ്‍ - ഡേറ്റിംഗ് സൈറ്റാണ് ബേബ് സ്റ്റേഷന്‍. ഇതില്‍, അര്‍ദ്ധ നഗ്നരായ യുവതികളാണ് പ്രേക്ഷകരുടെ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതും മറുപടി പറയുന്നതും.

ഒബാമയുടെ ട്വിറ്റര്‍ അക്കൌണ്ട് അശ്ലീല സൈറ്റ് ഫോളോ ചെയ്യുന്നു എന്ന വാര്‍ത്ത ‘ദ സണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രശസ്ത ഫുട്ബോള്‍ താരം വയേന്‍ റൂണിയും ഈ സൈറ്റിന്റെ ആരാധകനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :