ഒബാമ ഏറ്റവും കൂടുതല്‍ പണം പൊടിച്ചത് മന്‍‌മോഹന്‍ സിംഗിന് വേണ്ടി!

വാഷിംഗ്ടണ്‍| WEBDUNIA|
PTI
PTI
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഏറ്റവും കൂടുതല്‍ തുക ചെലവിട്ട് അത്താഴവിരുന്ന് ഒരുക്കിയത് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് വേണ്ടി. 572,187.36 ഡോളര്‍ ചെലവഴിച്ച് 2009 നവംബര്‍ 24ന് വൈറ്റ് ഹൌസില്‍ ആയിരുന്നു ഈ വിരുന്ന് ഒരുക്കിയത്.

2009 മുതല്‍ അതിഥികള്‍ക്ക് അത്താഴവിരുന്നൊരുക്കുന്നതിന് ഒബാമ പണം ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് അത്താഴവിരുന്നുകളാണ് അദ്ദേഹം ഒരുക്കിയത്. ഇതിന് ആകെ ചെലവാ‍യത് 1.55 മില്ല്യണ്‍ ഡോളര്‍. ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് മന്‍‌മോഹന് വേണ്ടി.

മെക്സിക്കന്‍ പ്രസിഡന്റിന് ഒരുക്കിയ വിരുന്നാണ് തൊട്ടുപിന്നില്‍. ഇതിന് 563,479 ഡോളര്‍ ചെലവായി. ജെര്‍മന്‍ ചാന്‍സലര്‍( 215,883 ഡോളര്‍), സൌത്ത് കൊറിയന്‍ പ്രസിഡന്റ്(203,053 ഡോളര്‍) എന്നിങ്ങനെയാണ് ഒബാമ ഒരുക്കിയ മറ്റ് അത്താഴ വിരുന്നുകള്‍. ബാക്കി വിരുന്നുകളുടെ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

വിവരാവകാശപ്രകാരം സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രോട്ടോക്കോള്‍ ഓഫീസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :