ഒബാമക്ക് ഭീഷണിക്കത്തയച്ച യുവതി പൊലീസ് പിടിയില്‍

ഹൂസ്റ്റണ്‍| WEBDUNIA|
PRO
ബരാക്ക് ഒബാമയ്ക്ക് കൊല്ലുമെന്ന് ഭീഷണിക്കത്തെഴുതിയ സ്ത്രീയ്‌ക്കെതിരെ യുഎസ് കോടതി കുറ്റം ചുമത്തി. ഡിസംബര്‍ 26-ന് കത്തെഴുതിയ ഡെന്നീസ് ഒനീലിനെ (57) പൊലീസ് അറസ്റ്റുചെയ്തു.

അറസ്റ്റ് ചെയ്ത ഇവര്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിസംബര്‍ 19-നാണ് ഈ കത്തിനെ കുറിച്ചുള്ള വിവരം രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്.

ടെഡി ബെയര്‍ പാരഡൈസ് എന്ന അപരനാമത്തിലാണ് കത്തെഴുതിയത്. വൈദ്യപരിശോധനയെ തുടര്‍ന്ന് ഇവര്‍ മാനസികരോഗിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :