ഏഴ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായി

അഹമ്മദാബാദ്‌| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (14:37 IST)
PRO
രാജ്യാന്തര സമുദ്രാതിര്‍ത്തി രേഖ ലംഘിച്ച ഏഴ്‌ പാകിസ്ഥാന്‍ മല്‍സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡ്‌ അറസ്റ്റു ചെയ്‌തു.

ഗുജറാത്ത്‌ തീരത്തു നിന്നാണ്‌ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്‌തത്‌. മല്‍സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ബോട്ടും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സമുദ്രാതിര്‍ത്തിയിലേക്ക്‌ അനധികൃതമായി കടന്നെന്ന്‌ ആരോപിച്ച് 58 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ തീരസംരക്ഷണ സേന നേരത്തെ തടവിലാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :