പിടികിട്ടാപ്പുള്ളികളായ ഭീകരരെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2013 (10:00 IST)
PRO
പിടികിട്ടാപ്പുള്ളികളായ ഭീകരരെ പാക്കിസ്ഥാന്‍ ഇന്ത്യക്കു കൈമാറുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കലിന്റെ അറസ്റ്റിനെത്തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം ലോകത്തിന്റെ ഏതെങ്കിലും കോണില്‍ സുഖമായി ജീവിക്കാമെന്ന സ്ഥിഥിക്ക് മാറ്റം വരുകയാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
പാക്കിസ്ഥാന്‍ ജനത മാറിചിന്തിക്കാന്‍ തുടങ്ങിയെന്നു തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം പ്രധാനമന്ത്രി നവാസ് ഷെയറെഫ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അതു സ്വാഗതം ചെയ്യുന്നതായും ഖുര്‍ഷിദ് പറഞ്ഞു.