എലിസബത്ത് രാജ്ഞിയെ അശ്ലീലം കാണിച്ച യുവാവിന് പിഴ

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 15 ഫെബ്രുവരി 2012 (13:45 IST)
എലിസബത്ത് രാജ്ഞിയെ അശ്ലീലം കാണിച്ച ഓസ്ട്രേലിയന്‍ പൌരന് ശിക്ഷ. ലിയാം ല്യോയിഡ് വാര്‍ണര്‍(22) എന്നയാള്‍ക്കാണ് ബ്രിസ്ബെയ്ന്‍ കോടതി 500 പൌണ്ട് പിഴ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം രാജ്ഞി സന്ദര്‍ശിച്ചപ്പോഴാണ് സംഭവം. ഇയാള്‍ ആസനത്തിനിടയിലൂടെ രാജ്ഞിക്ക് നേരെ ഓസ്ട്രേലിയന്‍ പതാക വീശികാണിക്കുകയായിരുന്നു. രാജ്ഞിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ആസനത്തിനിടയിലൂടെ കൊടി വീശിക്കൊണ്ട് ഇയാള്‍ പിന്നാലെ ഓടുകയായിരുന്നു.
എന്നാല്‍ രാജ്ഞി ഇത് കണ്ടിരുന്നോ എന്ന് വ്യക്തമല്ല.

യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഓസ്ട്രേലിയയില്‍ എത്തിയാലും താന്‍ ഇതുതന്നെ ചെയ്യുമെന്നാണ് യുവാവ് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :