ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചിന് കിരീടം

മെല്‍ബണ്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (10:07 IST)
സെര്‍‌ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. സ്പാനിഷ് താരം റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം നിലനിര്‍ത്തിയത്. ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ ഓപ്പണ്‍ യുഗത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലായിരുന്നു ഇത്.

അഞ്ചു മണിക്കൂര്‍ 53 മിനിറ്റ് നീണ്ട മത്സരത്തില്‍ ജോക്കോവിച്ച് ഫെഡററെ 5-7, 6-4, 6-2, 6-7, 7-5 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ് ജോക്കോവിച്ച് നേടിയത്. റോഡ് ലേവര്‍, പീറ്റ് സാംപ്രസ്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കുശേഷം തുടരെ മൂന്നു ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ ജയിക്കുന്ന ആദ്യ താരമായി ജോക്കോവിച് മാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :