ഓസ്ട്രേലിയന്‍ ഓപ്പണ്‍: പേസ് - വെസ്നിന സംഖ്യത്തിന് പരാജയം
മെല്‍ബണ്‍|
WEBDUNIA|
Last Modified ഞായര്‍, 29 ജനുവരി 2012 (15:06 IST)
PRO
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടന്‍ പേസും റഷ്യയുടെ എലേന വെസ്നിനയും ചേര്‍ന്ന സംഖ്യത്തിന് പരാജയം. ബഥനി മാറ്റെക് സാന്‍ഡ്സ്-ഹോറിയ ടെക്കാവു സഖ്യമാണ് പേസ് - വെസ്നിന സംഖ്യത്തെ പരാജയപ്പെടുത്തിയത്.
പേസ് - വെസ്നിന സംഖ്യത്തെ 3-6, 7-5, 3-10 എന്നീ സെറ്റുകള്‍ക്കാണ് ബഥനി മാറ്റെക് സാന്‍ഡ്സ്-ഹോറിയ ടെക്കാവു സഖ്യം പരാജയപ്പെടുത്തി.
ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സംഖ്യം കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയിരുന്നു. യു എസ്സിന്റെ ബോബ് ബ്രയാന്‍ - മൈക്ക് ബ്രയാന്‍ സംഖ്യത്തെയാണ് പേസ് - സ്റ്റെപാനെക്ക് സംഖ്യം പരാജയപ്പെടുത്തിയത്.