ഓസ്ട്രേലിയന്‍ ഓപ്പണ്‍: അസാരങ്കയ്ക്ക് കിരീടം

മെല്‍ബണ്‍| WEBDUNIA|
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം ബെലാറസ് താരം വിക്ടോറിയ അസാരങ്കയ്ക്ക്. റഷ്യയുടെ മരിയ ഷറപ്പോവയെയാണ് പരാജയപ്പെടുത്തിയത്.

അസാരങ്ക ഷറപ്പോവയെ 6-3, 6-0 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് കിരീടം ചൂടിയത്. അസാരങ്കയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഇത്.

ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു അസാരങ്ക ഫൈനലിലെത്തിയത്. ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയായിരുന്നു ഷറപ്പോവ ഫൈനലിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :