സാനിയ മുന്നോട്ട്; ഭൂപതി പിന്നോട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വനിതാ ഡബിള്‍സ് ടെന്നീസ് റാങ്കിംഗില്‍ ഇന്ത്യയുടെ മിര്‍സയ്ക്ക് വന്‍ മുന്നേറ്റം. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി സാനിയ ഏഴാമതെത്തി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ റഷ്യയുടെ എലീന വെസ്നിനയുമായി ചേര്‍ന്ന് സാനിയ വനിതാ ഡബിള്‍സിന്റെ സെമിഫൈനലില്‍ വരെ എത്തിയിരുന്നു.

അതേസമയം സിംഗിള്‍സ് റാങ്കിംഗില്‍ സാനിയയ്ക്ക് അഞ്ച് സ്ഥാനം നഷ്ടപ്പെട്ടു. സാനിയ ഇപ്പോള്‍ നൂറ്റിപതിനൊന്നാം സ്ഥാനത്താണ്.

പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് ഏഴാം സ്ഥാനത്ത് തുടരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപാനെക്കുമായി ചേര്‍ന്ന് പേസ് ഓസ്ട്രേലിയന്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. എലീന വെസ്നിനയുമായി ചേര്‍ന്ന് പേസ് മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ എത്തിയിരുന്നു.

പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ പതിനൊന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം മഹേഷ് ഭൂപതിക്ക് എട്ട് സ്ഥാനം നഷ്ടമായി. ഭൂപതി പതിനാറാം സ്ഥാനത്ത് ആണ് ഇപ്പോള്‍. പുരുഷ ഡബിള്‍സില്‍ രോഹനുമായും മിക്സഡ് ഡബിള്‍സില്‍ സാനിയയുമായി ചേര്‍ന്ന ഭൂപതിക്ക് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുന്നേറാനായിരുന്നില്ല.

പരുക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാതിരുന്ന സോംദേവ് നാല് സ്ഥാനം നഷ്ടപ്പെടുത്തി തൊണ്ണൂറാമതായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :