ഇസ്രായേല്‍- പാലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഒബാമയുടെ പിന്തുണ
വാഷിംഗ്‌ടണ്‍|
WEBDUNIA|
PRO
യുഎസില്‍ ഇസ്രായേല്‍-പാലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ പ്രാഥമിക കൂടിക്കാഴ്ച നടന്നു.
ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഇരു രാജ്യങ്ങളുടേയും തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് സമാധാനം പുലര്‍ത്തുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ബരാക് ഒബാമ ആവശ്യപ്പെട്ടു.
അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിരിക്കുന്നത്. സമാധാന ചര്‍ച്ചയുടെ തുടര്‍നടപടികള്‍ക്ക് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി മാര്‍ട്ടിന്‍ ഇന്‍ഡിക്ക് നേതൃത്വം നല്‍കും.