അമേരിക്കയുമായിട്ടുള്ള ചര്‍ച്ചയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി
കാബൂള്‍|
WEBDUNIA|
Last Modified ബുധന്‍, 19 ജൂണ്‍ 2013 (16:08 IST)
WD
WD
താലിബാനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി. 2014നു ശേഷം അഫ്ഗാനില്‍ യുഎസ് സേനയുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നുവന്നത്.
അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അമേരിക്ക ഒരു നിലപാട് പരസ്യമായി പ്രഖ്യാപിച്ച ശേഷം അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
താലിബാനുയുമായി ദോഹയില്‍ വച്ച് ചര്‍ച്ച നടത്താനുള്ള തീരുമാനം ഇന്നലെയാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയുടെ ക്ഷണം താലിബാന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.