ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. ശനിയാഴ്ച പാകിസ്ഥാനിലെത്തുന്ന കാമറൂണ്‍ രണ്ട് ദിവസം പാകിസ്ഥാനില്‍ ഉണ്ടാവും.
പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുമായിട്ടും പ്രധാനമന്ത്രി നവാസ് ഷെരീഫുമായിട്ടും കാമറൂണ്‍ ചര്‍ച്ച നടത്തും. കൂടാതെ വിദേശകാര്യമന്ത്രാലയവുമായി നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും ചര്‍ച്ചവിഷയമാകുമെന്നാണ് കരുതുന്നത്. കാമറൂണ്‍ പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികളുമായി ബിസിനസ് രംഗത്തെക്കുറിച്ച് ക്ലാസ് എടുക്കുമെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാന്‍ നേതാക്കള്‍ രാജ്യത്തിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കുമെന്നാണ് പാകിസ്ഥാനിലെ സര്‍ക്കാന്‍ പ്രതിനിധികള്‍ അറിയിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യാനായി പുത്തന്‍ പദ്ധതികള്‍ ആവിഷ്കരിക്കാനും ഈ സന്ദര്‍ശനം വേദിയാകുമെന്നാണ് കരുതുന്നത്.