ഖത്തറില്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം. അമേരിക്ക താലിബാനുനായി നേരിട്ട് ചര്‍ച്ച നടത്തുന്നതില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രതിഷേധം അറിയിച്ചിരുന്നു.
താലിബാനുമായി നടത്തുന്ന ഒരു ചര്‍ച്ചകളിലും സര്‍ക്കാര്‍ പങ്കെടുക്കില്ലെന്ന് കര്‍സായി അമേരിക്കയോട് സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക ഇത്തരത്തിലുള്ള നിലപാടെടുത്തത്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി യോജിച്ച് മാത്രമെ പ്രവര്‍ത്തിക്കുകയെയുള്ളുവെന്ന് അമേരിക്കയുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി അമേരിക്കന്‍ സര്‍ക്കാര്‍ ഉടന്‍ ബന്ധപ്പെടുമെന്ന് വൈറ്റ് ഹൌസ് അധികൃതര്‍ അറിയിച്ചു.