ഇറാനില്‍ ആണവ പ്ലാന്റിന് സമീപം ഭൂചലനം; എട്ട് മരണം

ടെഹ്‌റാന്‍ | WEBDUNIA| Last Modified ശനി, 30 നവം‌ബര്‍ 2013 (17:34 IST)
PRO
ഇറാനിലെ ബുഷേഹര്‍ ആണവപ്ലാന്‍റിന് സമീപമുണ്ടായ ഭൂചലനത്തില്‍ എട്ടുപേര്‍ മരിച്ചു. 190 പേര്‍ക്ക് പരിക്കേറ്റു. 250-ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു.

എന്നാല്‍, പ്ലാന്‍റിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 5.7 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബുഷേഹറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ബൊറാസ്ജാനിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :