തൂക്കിലിട്ടിട്ടും മരിക്കാത്തയാളെ വീണ്ടും തൂക്കിക്കൊല്ലേണ്ടെന്ന് നീതിന്യായ വകുപ്പ് മന്ത്രി

ടെഹ്‌റാന്‍| WEBDUNIA|
PRO
ഒരുതവണ തൂക്കിലിട്ടിട്ടും മരിക്കാത്തയാളെ വീണ്ടും തൂക്കിക്കൊല്ലേണ്ടെന്ന് ഇറാന്‍ നീതിന്യായ വകുപ്പ് മന്ത്രി മൊസ്തഫ പര്‍മൊഹാദി. തൂക്കിലിട്ട പ്രതി മരിക്കാതിരുന്നതുമായി ബന്ധപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മയക്കുമരുന്ന് കടത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അലിറെസ എന്ന 37-കാരന്‍ മരിക്കാതിരുന്നതാണ് വിവാദത്തിനിടയാക്കിയത്. 12 മിനിട്ട് ഇയാളെ തൂക്കിലിടുകയും മരിച്ചെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹം എറ്റുവാങ്ങാന്‍ ഇദ്ദേഹത്തിന്റെ കുടുംബം മോര്‍ച്ചറിയില്‍ എത്തിയപ്പോഴാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് അലിറെസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും തൂക്കിക്കൊലയ്ക്കെതിരെ നിരന്തരം പ്രതിഷേധമുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :