ഒബാമയുടെ ഫോണ്‍ റുഹാനി നിരസിക്കണമായിരുന്നു; ഇറാന്‍ റവലൂഷണറി നേതാവ്
ടെഹ്‌റാന്‍|
WEBDUNIA|
PRO
ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയെ ഇറാനിലെ വിശിഷ്ടമായ റവലൂഷണറി ഗാര്‍ഡിന്റെ മേധാവി വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായി ഫോണില്‍ സംസാരിച്ച സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജനറല്‍ മൊഹമ്മദലി ജഫാരി അഭിപ്രായപ്പെട്ടു.
ഒബാമയുടെ ഫോണ്‍കോള്‍ പ്രസിഡന്‍റ് നിരസിക്കണമായിരുന്നു. തന്ത്രപരമായ പിഴവാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അത് പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാറിലുള്ളവര്‍ ഇങ്ങനെ ചെയ്താല്‍ റവലൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കുമെന്നും ജഫാരി വ്യക്തമാക്കി.
34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയുടെയും ഇറാന്റെയും പ്രസിഡന്‍റുമാര്‍ സംസാരിക്കുന്നത്. റുഹാനിയുടെ ടെലിഫോണ്‍ സംഭാഷണം ഇറാനില്‍ പല പ്രമുഖ നേതാക്കള്‍ക്കും അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.