സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സെകെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി
ഗാംഗ്ടോംഗ്|
WEBDUNIA|
PRO
PRO
സിക്കിമില്‍ ഭൂചലനം, ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിക്കിമിലെ ഗാംഗ്ടോംഗിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സെകെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ 11.43ഓടെയാണ് സംഭവം. ഭൂചലനത്തെ തുടര്‍ന്ന് മുന്‍കരുതലെന്നോണം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. താരതമ്യേന കൂടിയ അളവിലാണ് ഭൂചലനം റിക്ടര്‍ സെകെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് സിക്കിമിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി, ഇന്റര്‍നെറ്റ്-ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.