ജപ്പാനില്‍ ഫുകുഷിമ ആണവനിലയത്തിന് സമീപം ഭൂചലനം

ടോക്യോ| WEBDUNIA| Last Modified ശനി, 26 ഒക്‌ടോബര്‍ 2013 (08:56 IST)
PRO
ജപ്പാനില്‍ ഫുകുഷിമ ആണവനിലയത്തിന് സമീപം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.40-ഓടെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് രണ്ടടിയോളം ഉയരത്തില്‍ സുനാമിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

അപകടമോ ആള്‍നാശമോ ഉണ്ടായിട്ടില്ലെന്ന് ജപ്പാനിലെ ഔദ്യോഗിക ചാനല്‍ എന്‍എച്ച്കെ അറിയിച്ചു.ഒരുമീറ്റര്‍ ഉയരത്തില്‍ സുനാമിയുണ്ടാകാമെന്ന് ജപ്പാന്‍ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയപ്പ് നല്‍കിയിരുന്നു. ജനങ്ങളോട് തീരത്തുനിന്ന് മാറിപ്പോകാന്‍ നിര്‍ദേശിച്ചു.

ഫുകുഷിമ ആണവനിലയത്തിന് തകരാറൊന്നുമില്ലെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :