വടക്കന്‍ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 40 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ബാഗ്ദാദില്‍നിന്ന് 65 കിലോമീറ്റര്‍ വടക്ക് ദിയാല പ്രവിശ്യയിലെ സാദിയ നഗരത്തിലായിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഖ്വയ്ദാ ബന്ധമുള്ള സുന്നി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ഈവര്‍ഷം ഇറാഖില്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5800 കവിഞ്ഞതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.