എഡിജിപിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചാരണം; എസ്ഡിപിഐക്കാര്‍ക്കെതിരെ കേസ്, റെയ്ഡ്

തിരുവനന്തപുരം| WEBDUNIA|
PRO
ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ട്.

ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യമാണ് സംഘടനയ്‌ക്കെതിരെ കേസെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊലീസ് സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സെന്‍കുമാറിന്റെ ഐപിഎസ് സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു പോസ്റ്റര്‍ തയാറാക്കി വിവിധ ജില്ലകളിലെ പൊതുസ്ഥലങ്ങളില്‍ പതിച്ചതത്രെ.

വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് വാര്‍ത്ത മുന്‍നിര്‍ത്തി ചിലര്‍ പോസ്റ്റര്‍ പ്രചാരണം തുടങ്ങിയതെന്ന് ഇന്റലിജന്‍സ് കണ്ടെത്തി.

തുടര്‍ന്ന് പൊലീസ് ഡിജിപിക്കു റിപോര്‍ട്ട് നല്‍കുകയായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പെടെയുള്ള ഏതാനും ജില്ലകളിലാണു പോസ്റ്റര്‍ കാണപ്പെട്ടത്. ഇതേതുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പോസ്റ്ററുകളും, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :