നിതാഖാത്ത്‌: സൗദിയില്‍ നിന്ന്‌ മടങ്ങുന്നവരുടെ യാത്രാച്ചെലവ്‌ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നിതാഖാത്ത്‌ നിയമം മൂലം സൗദിയില്‍ നിന്ന്‌ മടങ്ങേണ്ടിവരുന്നവരുടെ യാത്രാച്ചെലവ്‌ സര്‍ക്കാര്‍ വഹിക്കും. നിതാഖാത്ത്‌ നിയമം നടപ്പാക്കുന്നതിനുളള ഇളവ്‌ നവംബര്‍ മൂന്നിന്‌ അവസാനിക്കുന്ന സാഹചര്യത്തില്‍ യാത്രാച്ചെലവ്‌ വഹിക്കുന്നതില്‍ വീഴ്‌ച വരുത്തരുതെന്ന്‌ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡാറ്റാസെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുളള ഉത്തരവ്‌ ഉടന്‍ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വൈദ്യുതി ബോര്‍ഡിനെ മൂന്നു കമ്പനികളായി വിഭജിക്കാനും തീരുമാനമായി.

മെല്‍വിന്‍ പാദുവ ഉള്‍പ്പെടെ 21 പേരെ ജയില്‍മോചിതരാക്കാനുളള ശുപാര്‍ശയും മന്ത്രിസഭായോഗം അംഗീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :