ഇന്ത്യാ-പാക് മത്സരം കാണാന്‍ ലീവ് നല്‍കിയില്ല; രാജിവച്ചു!

ദുബായ്| WEBDUNIA|
PRO
PRO
പരമ്പരാഗതവൈരികളായ ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഏഷ്യാ കപ്പലിലാണ് വീണ്ടും ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശിലെ മീര്‍പൂരില്‍ നടക്കുന്ന മത്സരം ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടത് തന്നെ. അപ്പോള്‍ എന്ത് വില കൊടുത്തും മത്സരം കാണണം. ജോലിയാണ് തടസ്സമെങ്കില്‍ അത് രാജിവച്ചും കളി കാണണം എന്ന് തീരുമാനമെടുത്ത ഒരു പാക് പൌരനുണ്ട്- സമാന്‍ ഖാന്‍.

അങ്കിള്‍ ട്വന്റി20 എന്നറിയപ്പെടുന്ന സമാന്‍ ഖാന്‍ അറിയപ്പെടുന്നത്. ഞായറാഴ്ചത്തെ ഇന്ത്യ-പാക് മത്സരം കാണാന്‍ അദ്ദേഹം ലീവിന് അപേക്ഷിച്ചു. എന്നാല്‍ അധികൃതര്‍ ലീവ് അനുവദിക്കാന്‍ കൂട്ടാക്കിയില്ല. ക്ഷുഭിതനായ സമാന്‍ ജോലി രാജിവയ്ക്കുക തന്നെ ചെയ്തു.

54-കാരനായ സമാന്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കാണാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ടീമിന് പ്രോത്സാഹനം നല്‍കുന്ന പാട്ടുകളുമായി ആവേശമുയര്‍ത്തി അദ്ദേഹം ഗാലറിയിലുണ്ടാകും.

English Summary: The Dubai-based Zaman Khan, popularly known as Uncle Twenty20, has resigned his job after he was refused leave to watch the high-adrenaline match in Bangladesh.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :