ഒളിമ്പിക്സ് ഔദ്യോഗിക സ്പോണ്‍സര്‍മാരായി ഡൗ കെമിക്കല്‍സ് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒളിമ്പിക്സ് ചടങ്ങുകള്‍ ബഹിഷ്ക്കരിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയമാണ് തീരുമാനമെടുത്തത്.
ഉദ്ഘാടന, സമാപന ചടങ്ങുകള്‍, ഔദ്യോഗിക അത്താഴ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡൗ കെമിക്കല്‍സിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസവും കായിക മന്ത്രാലയം അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്കു കത്തയച്ചിരുന്നു. ഡൌ കെമിക്കല്‍സിന്റെ സ്പോണ്‍സര്‍ഷിപ് ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മഹനീയ ആദര്‍ശങ്ങളെക്കുറിച്ച് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുകയെന്ന് കേന്ദ്ര കായിക മന്ത്രാലയം ഐ ഒ സി പ്രസിഡന്റ് ഴാക് റോഗിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയില്‍ ഇന്ത്യയോട് സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ഐ ഒ സി ചെയ്തത്.