ഡൌ കെമിക്കല്‍സിനെ ഒളിമ്പിക്സ് സ്പോണ്‍സര്‍ ആക്കരുതെന്ന് ഇന്ത്യ
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (11:24 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡൌ കെമിക്കല്‍സിനെ നീക്കംചെയ്യണമെന്ന് കേന്ദ്ര കായിക മന്ത്രാലയം അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിനുത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ പിന്തുടര്‍ച്ചക്കാരാണ് ഡൌ കെമിക്കല്‍സ് എന്നാണ് കായിക മന്ത്രാലയത്തിന്റെ വാദം.
ഡൌ കെമിക്കല്‍സിന്റെ സ്പോണ്‍സര്‍ഷിപ് ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മഹനീയ ആദര്‍ശങ്ങളെക്കുറിച്ച് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുകയെന്ന് കേന്ദ്ര കായിക മന്ത്രാലയം ഐ ഒ സി പ്രസിഡന്റ് ഴാക് റോഗിന് അയച്ച കത്തില്‍ വ്യക്തമാക്കി
ഡൌവിനെ സ്പോണ്‍സറാക്കിയതില്‍ ഇന്ത്യക്കുള്ള പ്രതിഷേധം ഐ ഒ സിയെ അറിയിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് നേരത്തേ കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയില്‍ ഇന്ത്യയോട് സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ഐ ഒ സി ചെയ്തത്.