ഇന്ത്യയെ പ്രകീര്‍ത്തിച്ച് താലിബാന്‍

കാബൂള്‍| WEBDUNIA|
PTI
PTI
ഇന്ത്യയെ പ്രകീര്‍ത്തിച്ച് അഫ്‌ഗാന്‍ താലിബാന്‍ രംഗത്ത്. യുഎസ് സൈന്യം അഫ്‌ഗാനിസ്ഥാനില്‍ ഇടപെടുന്നത് കുറയ്‌ക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു എന്നാണ് താലിബാന്‍ തലവന്‍ മുല്ലാ ഒമര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്.

ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച യു എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ, ഇന്ത്യയോട് കാബൂള്‍ നയത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2014 ഓടെ അഫ്ഗാനില്‍ നിന്ന് വിദേശ സൈനികരെ പൂര്‍ണമായും പിന്‍‌വലിക്കുമ്പോള്‍ ഇന്ത്യ അവിടെ കൂടുതല്‍ ഇടപെടലുകള്‍ നടത്തണം എന്നാണ് പനേറ്റ പറഞ്ഞുവച്ചത്. ഇക്കാര്യം ഇന്ത്യക്കൊണ്ട് സമ്മതിപ്പിക്കാന്‍ മൂന്ന് ദിവസമാണ് പനേറ്റ ഇന്ത്യയില്‍ ചെലവഴിച്ചത്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചില്ലെന്ന് മുല്ലാ ഒമര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയോട് താല്പര്യം ജനിക്കാന്‍ ഈ വിഷയമാണ് താലിബാന് പ്രേരണയായത് എന്നാണ് കരുതപ്പെടുന്നത്.

മേഖലയിലെ സുപ്രധാന രാജ്യമാണ് ഇന്ത്യ എന്നാണ് താലിബാന്‍ വിശേഷിപ്പിച്ചത്. അഫ്‌ഗാന്‍ ജനതയുടെ ഇഷ്‌ടങ്ങള്‍ തിരിച്ചറിയാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുമുണ്ട്.

പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുമായി കൈകോര്‍ത്ത് ഇന്ത്യയ്ക്കെതിരെ ഭീകരവാദം നടത്തുന്ന താലിബാന്റെ ഈ പുത്തന്‍ നിരീക്ഷണങ്ങള്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :